പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Friday, October 15, 2010

യൂസ് ആന്‍റ് ത്രോ ...

"വൈകി വന്ന ഈ സ്വപ്ന പ്രണയത്തിന്റെ വര്‍ണ്ണ വസന്തങ്ങള്‍ എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.ഞാനിന്നു നക്ഷത്രങ്ങളെ നോക്കി നൃത്തം ചെയ്യുന്നു.നിന്റെ പ്രണയ ഗീതികള്‍ എന്നെ രാഗര്‍ദ്രയാക്കുന്നു. മേയ്ക്ക് ജിബ്രാന്‍ പോലെ ,ആതിയക്ക്‌ ഇക്ബാല്‍ പോലെ ...അവയെന്റെ ആത്മാവില്‍ സ്പര്‍ശിക്കുന്നു..."

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ട വരികള്‍ .അന്ന് മൊബൈല്‍ ഫോണോ ഈ മെയില്‍ സന്ദേശമയക്കാനുള്ള സൌകര്യങ്ങളോ നമുക്കിടയില്‍ ഇല്ലായിരുന്നല്ലോ.അതിനാല്‍ ആ സന്ദേശങ്ങള്‍ ഇപ്പോഴും ജീവനോടെ കടലാസ്സില്‍ കിടക്കുന്നു.

ഇന്നലെ സംസാരത്തിനിടയില്‍ നീ പറഞ്ഞത് പോലെ ജിബ്രാന്റെ കാലത്ത് മൊബൈല്‍ ഫോണില്‍ എസ് എം എസ് അയയ്ക്കാന്‍ സൌകര്യമുണ്ടായിരുന്നെങ്കില്‍ ജിബ്രാന്‍ മേയ്ക്കയച്ച ആ പ്രണയ ലേഖനങ്ങള്‍ ചരിത്ര താളുകളില്‍ ഉണ്ടാവുകയെ ഇല്ലായിരുന്നു. ഇന്ന് നമ്മള്‍ തമ്മില്‍ അയയ്ക്കുന്ന എത്ര എത്ര സന്ദേശങ്ങള്‍ ...അവയ്ക്ക് വായിക്കുന്ന ആ ക്ഷണനേരത്തെ ആയുസ്സ് മാത്രം.
ആധുനിക ലോകത്തിന്റെ സിദ്ധാന്തമായ 'use and throw' മറ്റെല്ലായിടത്തും പോലെ ഇവിടെയും .സന്ദേശങ്ങള്‍ വായിക്കുക,ഡിലീറ്റു ചെയ്യുക . ഒന്നിനും ഏറെ നേരത്തെ ആയുസ്സില്ല.
പ്രണയബന്ധങ്ങള്‍ക്കും ..

4 comments:

 1. നമ്മുക്ക് ഒന്നിനും സമയവും മില്ല

  ReplyDelete
 2. ശരിയാ...എനിക്ക് ഈ പോസ്റ്റ്‌ ഒന്ന് വായിച്ചിട്ട് കമന്റു തരാന്‍ പോലും സമയം ഇല്ലെന്നേ...

  ReplyDelete
 3. really...now d relations also seems to follow use and through concept....!!excellent lines

  ReplyDelete
 4. ഡോക്ടര്‍ തിരകിലാണോ .. new updates ഒന്നും ഇപ്പൊ ഇല്ലാ????

  ReplyDelete