
ഇല്ലെന്നിരിക്കില്‍ എന്തേ തുടങ്ങീ ഇപ്രകാരം ....."
കലാമണ്ഡലം ശങ്കരന്‍ എംബ്രാന്തിരിയും വെണ്മണി ഹരിദാസും ലയിച്ചുപാടുന്നൂ ...നളചരിതം നാലാം ദിവസം , "നൈഷധന്‍ ഇവന്‍ താന്‍ ..." എന്ന പദം .
നീ ഓര്‍ക്കുന്നുവോ ഞാന്‍ നിനക്കു നള-ദമയന്തി കഥ പറഞ്ഞു തന്നത് ... വാരാന്ത്യങ്ങളില്‍ പതിവുള്ള ലക്ഷ്യമില്ലാത്ത ഡ്രൈവിങ്ങിനിടയിലെപ്പോഴോ ആയിരുന്നു നമ്മുടെ ചര്‍ച്ച നളചരിതത്തില്‍ എത്തിയത്. ബീച്ചില്‍ എത്തിയപ്പോഴും നമ്മള്‍ ഋതുപര്‍ണ്ണ മഹാരാജാവിന്റെ കൊട്ടാരത്തില്‍ ,ബാഹുകനായി വേഷപ്രച്ഛന്നനായി കഴിയുന്ന നളന്റെയും,പ്രിയതമന്‍ എവിടെയാണെന്നുപോലുമറിയാതെ വേദനിച്ചു കഴിയുന്ന ദമയന്തിയുടെയും ഒപ്പമായിരുന്നു . തിരവന്നു കാലില്‍ തഴുകി മടങ്ങുമ്പോഴും നമുക്കതൊന്നും ആസ്വദിക്കാനായില്ല. അന്ന് ദമയന്തിയെ കാട്ടിലുപേക്ഷിച്ച നളനെ ഒരുപാട് ചീത്തപറഞ്ഞ നിനക്ക് ഇന്നെന്റെ ദുഃഖം കാണാനാവാത്തതെന്തേ ?!
ഇന്ന് ദമയന്തിയുടെ ഈ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തന്നെയല്ലേ വിലപിക്കുന്നതെന്നു തോന്നിപ്പോകുന്നു .
"എന്‍ കാന്തനെന്നോടുണ്ടോ വൈരം ,
ഇല്ലെന്നിരിക്കില്‍ എന്തേ തുടങ്ങീ ഇപ്രകാരം ....."
ഹോ കഠിനതരം
ReplyDelete