പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Wednesday, July 28, 2010

പ്രണയവും സ്വാര്‍ഥതയും

പ്രണയത്തില്‍ സ്വാര്‍ഥതയ്ക്ക് സ്ഥാനമില്ലെന്ന് നീ . പ്രകൃതിയിലേക്ക് നോക്കാനും ... നീ വീണ്ടും കടലിനെയും ആകാശത്തെയും ഉപമയ്ക്കായി കൂട്ട് പിടിക്കുന്നു. എന്നാല്‍ ഞാന്‍ പറയുന്നു സ്വാര്‍ഥതയില്ലാത്ത പ്രണയത്തില്‍ ആത്മാര്ധതയില്ലെന്ന് . ആരു പറഞ്ഞു കടലും ആകാശവും തമ്മിലുള്ള പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലെന്ന് ? കടലിന്റെ പ്രണയം നീരാവിയായി ആകാശത്തിനു കൊടുക്കുന്നതിനു പകരം തണുത്തുറഞ്ഞു ഹിമമായിരിക്കുമ്പോള്‍ കാണുന്നില്ലേ തിരിച്ചും പ്രണയം വര്ഷിക്കാതെ ആകാശം മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നത്?
പ്രണയത്തില്‍ സ്വാര്‍ഥത ഇല്ലാതാകുന്നത് പ്രണയത്തിന്റെ ക്ഷയത്തെ അല്ലെ സൂചിപ്പിക്കുന്നത്? നിന്റെ ഫോണ്‍ വരുന്ന സമയത്ത് എന്റെ ഫോണില്‍ മറ്റാരെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോലും നിനക്കു സഹിക്കില്ലായിരുന്നു. അന്ന് ഞാന്‍ ഒരുപാട് പിണങ്ങീ , പോസ്സസ്സീവ് നെസ് ഇത്രയ്ക്കു പാടില്ല എന്ന് പറഞ്ഞു. ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നു , നീ ഒന്ന് പിണങ്ങിയെങ്കില്‍ എന്ന് .

3 comments:

 1. എന്നാ പിന്നെ ശരി........ ഞാന്‍ പിണങ്ങി...!!

  ReplyDelete
 2. ഞാന്‍ മരിച്ചാല്‍ നിന്നെയാര് നോക്കും എന്നതിനേക്കാള്‍ നിന്നെയാരോക്കെ നോക്കും എന്നതാണെന്റെ പേടി..!!

  ReplyDelete
 3. അന്നത്തെ ശരികളില്‍ ഇന്ന് ശങ്കകള്‍.

  അതെ പലതും അങ്ങിനെയാണ്.

  പ്രണയവും സ്വാര്‍ഥതയും ജലം വലിക്കുന്നവേരുകള്‍

  ആത്മാര്തതയുടെതാണല്ലോ?

  ആശംസകള്‍.

  ReplyDelete