പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Thursday, July 22, 2010

വൈരുധ്യമില്ലാത്തതോ പ്രശ്നം ?ജലാലുദ്ദീന്‍ റൂമി പറയുന്നു
"മറഞ്ഞിരിക്കുന്ന വസ്തുക്കള്‍
വൈരുധ്യങ്ങളാല്‍ പ്രത്യക്ഷമാകുന്നു ;
ഇരുട്ടിനാല്‍ വെളിച്ചമെന്നപോലെ " .

പ്രണയത്തിനും ഇതു ബാധകമാണല്ലോ!
നമുക്കിടയില്‍
വൈരുധ്യങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ പ്രണയം മറഞ്ഞിരിക്കുന്നത് ?
പ്രണയികളുടെ ഹൃദയങ്ങള്‍ തമ്മില്‍ സംവദിക്കാന്‍ ഒരു കിളിവാതിലുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഞാന്‍ അതിശയിക്കുന്നു , നമ്മുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഒരു മറപോലുമില്ലല്ലോ ,പിന്നെങ്ങിനെ കിളിവാതില്‍ ?!

2 comments:

 1. നല്ല ചിന്തകള്‍..
  എന്നാലും വരികള്‍ ഒരു കാവ്യാനുഭവം തരുന്നില്ല എന്ന് തോന്നുന്നു...തോന്നലുകള്‍ മാത്രം
  ആശംസകള്‍

  ReplyDelete
 2. ..
  അനൂപിന്റെ അഭിപ്രായത്തോട് ഞാനും യോജിച്ച് കൊണ്ട് പറയട്ടെ

  നല്ല വരികള്‍.. :)
  ..

  ReplyDelete