പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Thursday, July 15, 2010

മൌനം വാചാലം


ചിലപ്പോള്‍ കുറ്റം എന്റെ തന്നെയാകാം. പ്രണയത്തില്‍ ആത്മാഭിമാനത്തിന് സ്ഥാനമില്ല. ഞാനോ വലുത് നീയോ വലുത് എന്ന മത്സരം വരുമ്പോഴല്ലേ അതിനൊക്കെ സ്ഥാനമുള്ളൂ . ഇന്ന് ഞാന്‍ നിന്നെ വിളിക്കില്ല എന്ന് വാശിപിടിച്ചിരിക്കുമ്പോള്‍ എനിക്കുതന്നെ തോന്നാതെയല്ല ഇത് ദുര്‍വ്വാശിയല്ലേ എന്ന്. എന്നാലും നീ എന്നെ ഇങ്ങനെ അവഗണിക്കുമ്പോള്‍ ഞാനെങ്ങിനെയാണ് വീണ്ടും നിന്നെ വിളിക്കുന്നത്‌?ഞാന്‍ നിനക്കൊരു ഭാരമാകുന്നോ എന്ന ഭയവുമുണ്ട്. പല പതിവുകളും നീ പതുക്കെ പതുക്കെ ഇല്ലാതെയാക്കുന്നു. ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും പരസ്പരം കേട്ടുകൊണ്ടാകണമെന്ന് എന്നെക്കാധികം നിര്‍ബന്ധം നിനക്കായിരുന്നല്ലോ .

ഇന്നലെ
നിന്റെ 'ശുഭരാത്രി'ക്കായി ഞാന്‍ രാവേറെ കാത്തിരുന്നു . എന്നിട്ടും...

ചിലപ്പോഴെങ്കിലും മൌനം വാചാലതയെക്കാള്‍ വാചാലമാകുന്നു അല്ലെ ...
ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ നമ്മുടെ ഭാഷ നമുക്കുള്ളിലുള്ളത് മറയ്ക്കാനും ഉപകരിക്കുമല്ലോ.ഇപ്പോള്‍ ഞാന്‍ മൌനിയായിരുന്നാല്‍ പിന്നീട് മനസ്സു തണുക്കുമ്പോള്‍ എന്റെ മൌനത്തിനെ ആ അവസരത്തിന് ചേരും വിധം എനിക്കു വ്യാഖ്യാനിക്കാമല്ലോ.

2 comments:

  1. ഇപ്പോള്‍ ഞാന്‍ മൌനിയായിരുന്നാല്‍ പിന്നീട് മനസ്സു തണുക്കുമ്പോള്‍ എന്റെ മൌനത്തിനെ ആ അവസരത്തിന് ചേരും വിധം എനിക്കു വ്യാഖ്യാനിക്കാമല്ലോ.

    ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ? ഇതിപ്പൊ ആകെ പ്രശ്നമായല്ലോ...!!

    ReplyDelete
  2. അപ്പോഴെ പറഞ്ഞില്ലേ പോകണ്ട പോകണ്ട എന്ന്...... സാരമില്ല മൌനത്തിനും ഒരുപാടു പറയാനാകും വാക്കുകള്‍ ഇല്ലാതെ തന്നെ!

    ReplyDelete