പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Thursday, July 8, 2010

നഷ്ടപ്പെട്ടുവെന്നു ചൊല്ലാന്‍ വയ്യ...

ഈ പാതിരാവിലും എന്റെ റെകോഡ്പ്ലെയറില്‍ നിന്നും അരുണ സായ്റാമിന്റെ പാട്ടൊഴുകുന്നൂ ,അതേ രേവതി രാഗത്തില്‍ . അന്നത്തെപോലെ ഇന്നും എന്റെ ഹൃദയം വിങ്ങുന്നൂ ...അന്നു പ്രണയത്തിന്റെ വിങ്ങല്‍ ,ഇന്നോ ...
പ്രണയ നഷ്ടത്താല്‍ എന്ന് പറയാന്‍ എനിക്കു വയ്യ ...നിന്നെ നഷ്ടപ്പെട്ടുവെന്നു ചൊല്ലാന്‍ എനിക്കാവുന്നില്ല . നീ എപ്പോഴും ചൊല്ലാറില്ലേ നമ്മള്‍ ജന്മങ്ങള്‍ക്കു മുന്‍പേ ഒന്നായലിഞ്ഞവര്‍ എന്ന്... പിന്നെങ്ങിനെ നിനക്കെന്നില്‍ നിന്നും അകലാനാകുന്നു !!

3 comments:

 1. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്ക് ....
  പ്രണയത്തിന്ടെ മധുരവും, കയ്പ്പും അനുഭവിച്ചവര്‍ക്ക്....
  അല്ലെങ്കില്‍, അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെ ഇത്ര
  ഹൃദയ സ്പര്‍ശിയായി എഴുതുവാന്‍ കഴിയൂ.....
  പ്രിയ്യപ്പെട്ട എഴുത്തുകാരീ..... എന്നെ,
  വീണ്ടുമൊരു കാമുകനാക്കിയിരിക്കുന്നു നിങ്ങളുടെ വരികള്‍..... ഗതകാല സ്മരണകളിലൂടെ....
  ഒരുപാട് സഞ്ചരിച്ചു ഞാന്‍....
  നല്ല കുറേ വിലാപ കാവ്യങ്ങളുടെ വിടവ് നികത്താന്‍ താങ്കളുടെ സൃഷ്ടികള്‍ ഉതകിയെങ്കില്‍ എന്ന് ആശിച്ചു പോകുന്നു....
  തീര്‍ച്ചയായും നിങ്ങള്‍ക്കതിനു കഴിയും.... എല്ലാവിധ ആശംസകളും നേരുന്നു....

  ReplyDelete