പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Saturday, July 17, 2010

പ്രണയം ജീവനം

ഓര്‍ക്കുട്ടില്‍ നമ്മുടെ സുഹൃത്തിന്റെ 'ജീവനം' എന്ന കവിതയിന്മേല്‍ നടന്ന ചര്‍ച്ച നീ ഓര്‍ക്കുന്നുവോ ...
ആ കവിതയ്ക്ക് ജീവനം എന്ന പേര് നിര്‍ദ്ദേശിച്ചത് ഞാനായിരുന്നു .ആ വാക്കിനെകുറിച്ചുള്ള ചര്‍ച്ചയില്‍ ഞാനന്ന് പറഞ്ഞു "ജീവ്യതെ അനേന ഇതി ജീവനം ...
ജീവിയ്കാന്‍ ആവശ്യമായത് എന്തോ അത് ജീവനം ..ഈ അര്‍ഥത്തില്‍ വായു .ജലം .ഭക്ഷണം തുടങ്ങി ജീവിക്കാന്‍ ആവശ്യമായ എന്തും ജീവനം ആണ് ..പഞ്ചഭൂതങ്ങളെയും ജീവനം എന്ന് വിളിയ്കാം..

ചിലര്‍ക്കെങ്കിലും ജീവിക്കാന്‍ പ്രണയം ആവശ്യമാകാറുണ്ട്.എങ്കില്‍ പ്രണയത്തെയും ജീവനം എന്ന് നമുക്ക് വിളിയ്കാം.. "
അന്ന് എന്റെ വാദം ഒരുപാട് തര്‍ക്കങ്ങള്‍ വിളിച്ചുവരുത്തി. ജീവിക്കാന്‍ പ്രണയം ആവശ്യമാകുന്നതെങ്ങിനെയെന്നായിരുന്നു മറ്റുള്ളവരുടെ വിമര്‍ശനം .

ജീവിക്കുക എന്നാല്‍ എന്താണ് ?വെറുതെ ജീവന്‍ ഉള്ള അവസ്ഥയെ ജീവിതം എന്ന് പറയാനാകുമോ? എങ്കില്‍ ,ആശുപത്രിയില്‍ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്ന രോഗിയും ജീവിക്കുകയാണ് എന്ന് പറയാമോ ? ജീവന്‍ നിലനിര്‍ത്തല്‍ എന്ന അവസ്ഥയും ജീവിതവും രണ്ടും രണ്ടല്ലേ?

ഞാനിന്നും പറയുന്നു ,എനിക്കുപ്രണയം ജീവനം തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ' പ്രണയം ജീവിതം, പ്രണയനഷ്ടം മരണവും ...' എന്ന്....

6 comments:

 1. ജീവിക്കാന്‍ താവശ്യമുണ്ട്, ഇതാവശ്യമുണ്ട് എന്നൊക്കെ പറയേണ്ടി വരുന്ന അവസ്ഥ ആദ്യം നാം മറികടക്കെണ്ടിയിരിക്കുന്നു. ജീവിക്കാന്‍ ആവശ്യമില്ലാത്തതു എന്തൊക്കെയാണ് എന്ന തിരിച്ചറിവിലൂടെ മാത്രമേ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ പറ്റൂ എന്ന് തോന്നുന്നു. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വായു, ജലം എന്നിവ പോലെ ഒന്നല്ല പ്രണയം. അത് ഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനമാണ്. അത് സാധ്യമാകുന്നത് തന്നെ പ്രകാശരേഖകളുടെ (ഈ പ്രയോഗം ഊര്‍ജ്ജതന്ത്ര നിയമപ്രകാരം തെറ്റാണ്) കൂട്ടിമുട്ടലിലും, ഒന്നിച്ചുപോക്കിലുമാണ്. പ്രണയം ഒരു 'ആവശ്യമല്ല'. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് ഒരു പ്രതിപ്രവര്‍ത്തനമാണ്. അല്ലെങ്കില്‍, നിര്‍വചിക്കാന്‍ ആവാത്ത, നമ്മില്‍ നിന്നും വേര്‍പെടുത്താന്‍ ആവാത്ത ഒന്നാണ്. ദൈവം (ആ സങ്കല്പം ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത്),അമ്മ, ഇണ, കൂട്ടുകാര്‍, പ്രകൃതി, കല, സാഹിത്യം, എന്നുവേണ്ടാ, എന്തിലും ഏതിലും പ്രണയം ഉണ്ട്. art of loving : eric fromme ഒരു വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്നു, ഈ വിഷയത്തില്‍.

  ReplyDelete
 2. പ്രണയം ജീവിതം തന്നെ...
  പക്ഷെ, പ്രണയനഷ്ടം മരണവും ..?
  പ്രണയനഷ്ടം എന്ന വാക്കിനോട് തന്നെ എനിക്ക് യോജിക്കാന്‍ പറ്റുന്നില്ല...പ്രണയനഷ്ടവും , ലാഭവും ഒന്നുമില്ല...ഉള്ളത് പ്രണയം മാത്രം..!!
  ആശംസകള്‍ ചേച്ചി..

  ReplyDelete
 3. ജീവനില്ലെങ്കിലും പ്രണയമുണ്ട് ആദ്യമുണ്ടായതും പ്രണയമാവും ബിഗ്‌ ബാങ്ങ് എന്ന് പറയുന്ന ആദ്യ പൊട്ടിത്തെറി പ്രണയം അല്ലാതെ എന്താണ്, ഒന്ന് ഉറപ്പു അന്നും സദാചാരത്തിന് അത്ര ഉച്ചത്തിൽ പൊട്ടിത്തെറിക്കാൻ ആവില്ല തന്നെ

  ReplyDelete
 4. പ്രണയമില്ലാതെ എന്ത് ജീവനം!!

  2010-ലെ പോസ്റ്റിന് ഇന്ന് നോട്ടിഫിക്കേഷന്‍ വരണമീങ്കില്‍ അത് പ്രണയത്തിന്റെ കളി അല്ലാണ്ടെന്ത്!!

  ReplyDelete
 5. പ്രണയമില്ലാത്ത ജീവിതത്തെ ആലോചിക്കാനേ വയ്യ.... എനിക്കും പ്രണയമില്ലാത്ത ജീവിതം, മരണം തന്നെയാണ് ...

  ReplyDelete