പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Wednesday, July 14, 2010

പ്രണയം =ആവര്‍ത്തനം

പ്രയത്തെപ്പറ്റി ആരൊക്കെ ഏതൊക്കെ ഭാഷയില്‍ പറഞ്ഞാലും അത് ആവര്‍ത്തനങ്ങളായി തോന്നുന്നു. എന്തെന്നാല്‍ ഭാഷയും കാലവും മാറിയാലും പ്രണയം എന്ന ഭാവത്തിനു മാറ്റം വരുന്നില്ല. ആത്മാവ് ആത്മാവിനെ തിരിച്ചറിഞ്ഞ് ഒന്നായലിയുന്ന ആ ദിവ്യമായ അനുഭൂതിയുടെ ഭാവം ജലാലുദ്ദീന്‍ റൂമി പറഞ്ഞാലും ഖലീല്‍ ജിബ്രാന്‍ പറഞ്ഞാലും ഓഷോ രജനീഷ് പറഞ്ഞാലും വ്യത്യാസം ഭാഷയിലും പറയുന്ന രീതിയിലും മാത്രം . സാരാംശം എല്ലാം ഒന്നുതന്നെ . അതുതന്നെയാണ് പ്രത്തെപ്പറ്റി ഞാന്‍ പറയുമ്പോള്‍ അത് നിന്റെ എഴുത്തിന്റെ ആവര്‍ത്തനമായി നിനക്ക് തോന്നുന്നതും. പ്രണയവും പ്രണയനഷ്ടവും വാക്കുകള്‍ കൊണ്ടു വര്‍ണ്ണിച്ചാല്‍ ഒരിക്കലും പൂര്‍ണ്ണമാവില്ല. അതനുഭവിക്കുക തന്നെ വേണം.
'പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ. ' എന്നു റൂമി പറയുന്നതും അതുകൊണ്ടുതന്നെ.

4 comments:

  1. ഓ നഷ്ട്ട പ്രണയമേ നിനക്കിപ്പോഴും ജീവനോ

    ReplyDelete
  2. അത് ഇപ്പോ പറയാന്‍...



    (എപ്പോ വേണേലും പറയാമായിരിക്കും അല്ലേ..)

    ReplyDelete