പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Friday, July 9, 2010

റൂമി പാടുന്നു ...

ഇന്ന് ജലാലുദ്ദീന്‍ റൂമിയെ പരിഭാഷപ്പെടുത്തുമ്പോള്‍ എന്റെ മുന്നില്‍ വന്ന കവിതാ ശകലം എന്നെ അത്ഭുതപ്പെടുത്തി ...അദ്ദേഹം എന്നോടായി പറയുന്നതുപോലെ !!

"പ്രിയേ,എന്തിനു
ലാഭ നഷ്ടങ്ങളുടെ കണക്കെടുക്കുന്നു ?
കഴിഞ്ഞ കാലത്തെ ചൊല്ലി
എന്തിനീ വ്യാകുലത?

വിവേകികള്‍ നഷ്ടങ്ങളെയോര്‍ത്തു
ദു:ഖിതരാകാറില്ല.
നദിയില്‍ ഒഴുകിയ ജലത്തെ
ആര്‍ക്കാണ് മടക്കികൊണ്ടുവരാന്‍
കഴിയുക!

ജീവിതം ചിലപ്പോള്‍ സന്തോഷകരം ,
ചിലപ്പോള്‍ കുത്തിയൊഴുകുന്ന
മലിനജലം പോലെയും .
തെളിവെള്ളവും ,ചെളിവെള്ളവും
അതിവേഗം ഒഴുകി മറയുന്നു..."

ശരിയാണ് , ചിലപ്പോള്‍ തോന്നുന്നു എന്റെ ഈ ആകുലത അനാവശ്യമാണെന്ന് . ആത്മാവുകള്‍ തമ്മില്‍ ലയിച്ചു ചേര്‍ന്നവര്‍ നമ്മള്‍ . പിന്നെ എങ്ങിനെയാണൊരു വേര്‍പിരിയല്‍ സാധ്യമാകുന്നത് ! തെറ്റ് എന്റേത് തന്നെയാണോ ...ഞാന്‍ നമ്മുടെ പ്രണയത്തെ വെറും ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണം മാത്രമായി കണ്ടുപോയോ ! എനിക്കൊന്നും മനസ്സിലാകുന്നില്ല ...

5 comments:

 1. റൂമി നിനക്കായി..

  ReplyDelete
 2. ജീവിതം അതങ്ങിനെ ഒഴുകും..!!

  ReplyDelete
 3. ഈ ആകുലത അനാവശ്യമാണെന്ന് .തോന്നുന്നു......എങ്ങിനെയാണൊരു വേര്‍പിരിയല്‍ സാധ്യമാകുന്നത് !....orikkalumaavilla..nanmayude beejathil ninnanu aa pranayam ulbhavichathenkil..?

  ReplyDelete
 4. സത്യത്തില്‍ എന്താണ് പ്രണയം ? കടലും അതിന്റെ ആകാശവും. മണ്ണും മഴയും... അതൊക്കെ ഒരുതരം നിസ്വാര്‍ഥമായ പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. പക്ഷെ മനുഷ്യന്‍ പ്രണയ മുഖത്തെത്തുമ്പോള്‍ സ്വാര്‍ഥത കലരുന്നു. നീ എന്റേത് എന്ന് പറയുന്നിടത്ത് ഒരു തടവറയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രണയത്തെ പ്രണയിക്കാന്‍ വിടുക. പക്ഷിയെ പോലെ അത് അതിന്റെ വിഹായസ്സില്‍ പറന്നു പറന്ന്...

  ReplyDelete