പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Thursday, July 15, 2010

മുക്തി ആഗ്രഹിക്കാത്ത വേദന

പ്രണയം മറവിയാണെന്നു നീ . ഞാന്‍ പറയുന്നു പ്രണയം വേദനയാണെന്ന് , വിങ്ങലാണെന്ന് .യഥാര്‍ഥ പ്രണയികള്‍ അത്യാര്‍ത്തിക്കാരാണ് .അവര്‍ക്ക് ഒരിക്കലും തൃപ്തി ഉണ്ടാകുന്നില്ല . എത്രകിട്ടിയാലും പോരാ പോരാ എന്ന തോന്നല്‍ . ദിവസം മുഴുവനും ഒരുമിച്ചിരുന്നാലും തമ്മില്‍ പിരിഞ്ഞാല്‍ കണ്ടിട്ടേയില്ല എന്നതോന്നല്‍ . എത്ര അടുത്താലും ഇനിയും അടുക്കാന്‍ ബാക്കിയുണ്ടെന്ന തോന്നല്‍ . എന്നാല്‍ ഈ വേദനക്കും എന്തു സുഖം!ഈ ഒറ്റ വേദനക്കുവേണ്ടിമാത്രം വീണ്ടും വീണ്ടും ആഗ്രഹം തോന്നുന്നു. ഈ അവസ്ഥയെ തന്നെയല്ലേ 'മുക്തി ആഗ്രഹിക്കാത്ത വേദന' എന്ന് റൂമി പറയുന്നത് ?! മറ്റെല്ലാ വേദനകളും ഇല്ലാതെയാകുമ്പോള്‍ സുഖം കിട്ടുന്നു . പ്രണയം എന്ന വേദന ഉള്ളപ്പോള്‍ സുഖം ,ഇല്ലാതെയായാല്‍ മരണവും ... 'സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കുന്ന വേദന ' എന്ന് ജിബ്രാന്‍ പറഞ്ഞതും ഇത് തന്നെയല്ലേ ?

1 comment:

  1. പ്രണയം ഒരിക്കലും മറവിയല്ല;അത് യഥാര്‍ത്ഥം ആയിരുന്നുവെങ്കില്‍....
    സുഖത്തെക്കാള്‍ വേദനയാവും പ്രണയം, പ്രണയിനികള്‍ക്കു സമ്മാനിച്ചിട്ടുണ്ടാവുക.
    വല്ലാത്തൊരു നോവ്‌.... എന്നാല്‍ ആ നോവിനുമുണ്ട് ഒരു സുഖം.... പറഞ്ഞറിയിക്കാനാവാത്ത
    ഒരു സുഖം.... വീണ്ടും വീണ്ടും നമ്മള്‍ ആ നോവ്‌ തേടിപ്പോകുന്നു.... പ്രണയം,
    നഷ്ടങ്ങളും.... വേദനയും മാത്രമാണ് തരിക എന്നറിഞ്ഞിട്ടും...

    ReplyDelete