പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Wednesday, July 21, 2010

ചട്ടക്കൂടുകളില്‍ പെടുത്താതിരിക്കാം...

കാറിലെ മ്യൂസിക് പ്ലെയറില്‍ നിന്നും ഒഴുകിയെത്തിയ 'കാള്‍ ഓഫ് വാലി 'യില്‍ നമ്മള്‍ പൂര്‍ണ്ണമായും അലിഞ്ഞിരുന്നു.പണ്ഡിറ്റ്‌ ശിവകുമാര്‍ ശര്‍മയും ഹരിപ്രസാദ് ചൌരസ്യയും ബ്രിജ്ഭുഷന്‍ കാബ്രയും മത്സരിച്ചു വായിക്കുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ നിന്നോട് ചോദിച്ചു
"ഇതേതു രാഗമാണെന്ന് പറയാമോ ?"
"നമ്മളെ ഇന്നലെകളിലേക്കു കൊണ്ടുപോകുന്ന രാഗം "
നിന്റെ മറുപടിയില്‍ തൃപ്തയാകാതെ ഞാനന്ന് 'ഭൂപും' 'മോഹനവും' തമ്മിലുള്ള ബന്ധത്തെ കുറിച്ചും ,കര്‍ണാട്ടിക്കിലെ കല്യാണി രാഗവും ഹിന്ദുസ്ഥാനിയിലെ യമന്‍ രാഗവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും നിന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചു.അന്നു നീ പറഞ്ഞതിന്നും ഞാന്‍ ഓര്‍ക്കുന്നു.
"സംഗീതം ആസ്വദിക്കാന്‍ രാഗങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ല. പ്രകൃതിയിലേക്ക് കാതു തുറക്കൂ . സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയാണോ കയില്‍ കൂവുന്നത് ? പുഴ ഒഴുകുന്നത്‌?മുളങ്കാട്‌ പാടുന്നത്?തോണിക്കാരന്റെ പാട്ടുകേള്‍ക്കൂ . അയാള്‍ രാഗം ചിട്ടപ്പെടുത്തിയാണോ പാടുന്നത്? നിരക്ഷരരായ ആദിവാസികളുടെ പാട്ടും നൃത്തവും നോക്കൂ ... അവര്‍ ഒരു ഫ്രെയിമുകള്‍ക്കും അകത്തല്ല. അതാണ്‌ അവരുടെ കലയുടെ ജീവനും.
കവിതകള്‍ വൃത്തവും,അലങ്കാരവും നോക്കി വേണം എഴുതാന്‍ എന്ന് പറയുന്നത് പോലെ തന്നെയാണ് സംഗീതം ആലപിക്കാന്‍ , ആസ്വദിക്കാന്‍ രാഗം അറിയണം എന്ന് പറയുന്നത്.നമുക്ക് സംഗീതത്തെ
, സാഹിത്യത്തെ , കലയെ ചട്ടക്കൂടുകളില്‍ ഒതുക്കി ശ്വാസം മുട്ടിക്കാതിരിക്കാം ..."
നീ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാനത് മുഴുമിപ്പിച്ചു
"പ്രണയത്തേയും..."

2 comments:

  1. "സംഗീതം ആസ്വദിക്കാന്‍ രാഗങ്ങളെക്കുറിച്ചുള്ള അറിവ് ആവശ്യമില്ല. പ്രകൃതിയിലേക്ക് കാതു തുറക്കൂ . സ്വരസ്ഥാനങ്ങള്‍ ചിട്ടപ്പെടുത്തിയാണോ കയില്‍ കൂവുന്നത് ? പുഴ ഒഴുകുന്നത്‌?മുളങ്കാട്‌ പാടുന്നത്?തോണിക്കാരന്റെ പാട്ടുകേള്‍ക്കൂ . അയാള്‍ രാഗം ചിട്ടപ്പെടുത്തിയാണോ പാടുന്നത്? നിരക്ഷരരായ ആദിവാസികളുടെ പാട്ടും നൃത്തവും നോക്കൂ ... അവര്‍ ഒരു ഫ്രെയിമുകള്‍ക്കും അകത്തല്ല. അതാണ്‌ അവരുടെ കലയുടെ ജീവനും.
    കവിതകള്‍ വൃത്തവും,അലങ്കാരവും നോക്കി വേണം എഴുതാന്‍ എന്ന് പറയുന്നത് പോലെ തന്നെയാണ് സംഗീതം ആലപിക്കാന്‍ , ആസ്വദിക്കാന്‍ രാഗം അറിയണം എന്ന് പറയുന്നത്.നമുക്ക് സംഗീതത്തെ , സാഹിത്യത്തെ , കലയെ ചട്ടക്കൂടുകളില്‍ ഒതുക്കി ശ്വാസം മുട്ടിക്കാതിരിക്കാം ..."

    കൊള്ളാം... മനോഹരമായിരിക്കുന്നു. നിങ്ങളുടെ കാമുകനെ എന്റെ അഭിനന്ദനം അറിയിച്ചേക്കൂ....(through your heart!!)

    ReplyDelete