പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Saturday, July 24, 2010

മനസ്സ് അസ്വസ്ഥമാകുന്നു ...

ഇന്നെന്റെ മനസ്സു വല്ലാതെ അസ്വസ്ഥമാണല്ലോ ... ഒന്നിലും മനസുറച്ചു നില്‍ക്കുന്നില്ല.എന്താണീ അസ്വസ്ഥതയ്ക്ക് കാരണം എന്നു മനസ്സിലാകുന്നുമില്ല. ഞാന്‍ നിന്റെ പഴയ കത്തുകള്‍ പരതട്ടെ...

"വീശുന്ന ഓരോ കാറ്റും നിന്റെ സുഗന്ധവുമായി വന്നെത്തുന്നു.
പാടുന്ന ഓരോ പക്ഷിയും നിന്റെ നാമം എന്നോട് പറയുന്നു.
ഓരോ സ്വപ്നത്തിലും നിന്റെ മുഖം എനിക്ക് കാണാവുന്നു.
നിന്മുഖത്തെക്കുള്ള ഓരോനോട്ടവും എന്റെ മനസ്സില്‍ മുദ്രണം ചെയ്യുന്നു.
അകലെയായാലും,അരികിലായാലും,ഞാന്‍ നിന്റെതാണ് ,നിന്റേതു മാത്രമാണ് .
നീ എവിടെയായിരുന്നാലും നിന്റെ ദുഃഖങ്ങള്‍ എന്റെതുമാണ്..."

അന്ന് നമ്മള്‍ റൂമിയുടെ 'പുല്ലാങ്കുഴലിന്റെ ദുഃഖ 'ത്തെ ക്കുറിച്ച് ഏറെ ഫോണിലൂടെ ചര്‍ച്ചചെയ്തു .സ്വന്തം കൂട്ടത്തില്‍ നിന്നും അടര്‍ന്നുപോന്ന പുല്ലാങ്കുഴലിന്റെ വേദന ...അതിന്റെ സുഷിരത്തിലൂടെ പുറത്തുവരുന്നത് സംഗീതമല്ലാ, ആത്മാവിന്റെ വേദന അഥവാ മഹത്തായ പ്രണയമാണെന്നു നീ സമര്‍ദ്ധിച്ചു .

ഇന്നും പക്ഷി പാടുന്നു ...കാറ്റു വീശുന്നു...പക്ഷെ നീയും ഞാനും ... ?!

5 comments:

  1. അതു സത്യം “ആത്മാവിന്റെ വേദന അഥവാ മഹത്തായ പ്രണയം..“

    ഒന്നും തലയിൽ കയറില്ലെങ്കിലും വായിക്കാറുണ്ട് എല്ലാം, ഈ കവിതയും....

    ഇനിയും എഴുതുക... എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടല്ല മറിച്ച് നന്നായി എഴുതിയത് കൊണ്ട്

    അനിയൻ

    ReplyDelete
  2. വിഷയം = ആവര്‍ത്തന വിരസത.

    ReplyDelete
  3. മനസ്സ് അസ്വസ്ഥമാകുന്നു ...

    ഡോക്ടർ ആവുമ്പോ മരുന്നും അറിയായിരിക്കുമല്ലോ?

    ReplyDelete
  4. ആത്മാവിന്റെ വേദന, അസ്വസ്ഥമായ മനസ്സ് .

    ReplyDelete