പ്രണയം ജീവിതം,പ്രണയനഷ്ടം മരണവും....

Monday, July 26, 2010

പ്രണയത്തിനു സൂത്രവാക്യങ്ങളില്ല

പ്രയിക്കുന്നതിനും പ്രയിക്കപ്പെടുന്നതിനും പ്രത്യേക സൂത്രവാക്യങ്ങളൊന്നും ഇല്ലെന്നു നീ . അത് ആത്മാവുകളുടെ പരസ്പരമുള്ള കണ്ടെത്തലാണെന്നും . അതുകൊണ്ടല്ലേ യഥാര്‍ഥ പ്രണയികള്‍ പരസ്പരം ഒരിക്കല്‍ പോലും നേരിട്ടുകാമെന്നു നിര്‍ബന്ധമില്ലാത്തത്. നീ വീണ്ടും മേ -ജിബ്രാന്‍ ഉദാഹരണം പറഞ്ഞു.
അത് പറയുമ്പോഴും അന്ന് നമ്മളും പരസ്പരം കണ്ടിരുന്നില്ല എന്ന് നീ മറന്നുപോയിരുന്നു. നമ്മള്‍ എന്നേ പരസ്പരം കണ്ടറിഞ്ഞവര്‍ എന്നായിരുന്നല്ലോ നമ്മുടെ ഭാവം .

ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ നിന്നെ ഫോണിലൂടെ കേള്‍പ്പിച്ചപ്പോള്‍ നീ അന്ന് ചൊല്ലി "നീ കൈനീട്ടി ആ മഴ ഒന്ന് നനയൂ ..അപ്പോള്‍ എനിക്കും ഇവിടെ ഇരുന്നു ആ മഴയുടെ തണുപ്പനുഭവിക്കാമല്ലോ " .

ഞാന്‍ ഫോണിലൂടെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേ ഇരുന്നു . നീ മൂളിക്കൊണ്ടും. ഞാന്‍ മാത്രം എന്തിനിങ്ങനെ വായിട്ടലക്കുന്നു എന്നു പിന്നീടു ഞാന്‍ പരിഭവിച്ചപ്പോള്‍ നീ വീണ്ടും ജലാലുദ്ദീന്‍ റൂമിയെ കൂട്ടുപിടിച്ചു "അധരങ്ങള്‍ മൌനിയാകുമ്പോള്‍ ഹൃദയത്തിനായിരം നാവുണരുന്നു.നീ എന്റെ സമുദ്രത്തിലെ ഒരു തുള്ളിയാണ്.പിന്നെന്തിനീ വാചാലത?!"

2 comments:

  1. ഞാന്‍ മരിച്ചാല്‍ നിന്നെയാര് നോക്കും എന്നതിനേക്കാള്‍ ആരൊക്കെ നോക്കും എന്നതാണെന്റെ പേടി..!!

    ReplyDelete
  2. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഞാന്‍ നിന്നെ ഫോണിലൂടെ കേള്‍പ്പിച്ചപ്പോള്‍ നീ അന്ന് ചൊല്ലി "നീ കൈനീട്ടി ആ മഴ ഒന്ന് നനയൂ ..അപ്പോള്‍ എനിക്കും ഇവിടെ ഇരുന്നു ആ മഴയുടെ തണുപ്പനുഭവിക്കാമല്ലോ " ............
    മഴ തുള്ളികള്‍ കയ്യില്‍ വീഴുന്നപോലെ ...മനോഹരം...

    ReplyDelete